Booking


Edit Template

About

Media Hub of Irinjalakuda

Irinjalakuda press club

ഇരിങ്ങാലക്കുടയില്‍ ആദ്യകാലം മുതലേ മാധ്യമ പ്രവര്‍ത്തകര്‍ ശക്തരും സംഘടിതരും ആയിരുന്നു. ആ കാലഘട്ടത്തില്‍ ഇരിങ്ങാലക്കുട ജേണലിസ്റ്റ് അസോസിയേഷന്‍ എന്ന പേരില്‍ ആദ്യമായി ആരംഭിക്കുന്നതിന് ഇരിങ്ങാലക്കുട നഗരസഭ ഓഫീസ് കോമ്പൗണ്ടില്‍ തന്നെ ഒരു ചെറിയ മുറി നഗരസഭ വിട്ടുകൊടുത്ത് അവിടെ ആരംഭിച്ചു. 1989 സെപ്റ്റംബര്‍ മാസം 16 ന് ചെറുപ്പക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ കൂട്ടി ചേര്‍ത്ത് പ്രസ് ക്ലബ് രൂപീകരിച്ചു.

1990 കാലഘട്ടത്തിലാണ് MP ജാക്‌സന്‍ ആദ്യമായി നഗരസഭ ചെയര്‍മാന്‍ ആയിരുന്നപ്പോഴാണ് അദ്ദേഹം പ്രസ് ക്ലബിന് ഠാണാവില്‍ ഇപ്പോള്‍ പൊളിച്ചു കളഞ്ഞ നഗരസഭ കെട്ടിടത്തില്‍ ആദ്യമായി അനുവദിച്ചുതന്നത്.

ആദ്യ പ്രസ് ക്ലബ് പ്രസിഡന്റായി മനോരമ ലേഖകന്‍ കെ.സി. പോള്‍സനും കേരള കൗമുദി ലേഖകന്‍ വി.ആര്‍. സുകുമാരന്‍ സെക്രട്ടറി ആയും ആദ്യ ഭരണസമിതി രൂപീകരിച്ചു.

പിന്നീട് 2000 കാലഘട്ടത്തില്‍ MP ജാക്‌സന്‍ നഗരസഭ ചെയര്‍മാന്‍ ആയിരിക്കുമ്പോള്‍ തന്നെയാണ് ബസ് സ്റ്റാന്‍ഡ് പഴയ കെട്ടിടത്തില്‍ കുറച്ചും കൂടി സൗകര്യത്തില്‍ മുറി അനുവദിച്ചു തന്നത്. അതിന് ശേഷം 2006 ല്‍ വീണ്ടും ശ്രീ MP ജാക്‌സന്‍ നഗരസഭാ ചെയര്‍മാന്‍ ആയിരിക്കുമ്പോള്‍ തന്നെ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഇപ്പോള്‍ ഇരിക്കുന്ന ഈ റൂം കൂടുതല്‍ സൗകര്യത്തോടെ പ്രസ്‌ക്ലബിന് അനുവദിച്ചു തന്നു.

2011 ഏപ്രില്‍ 14 ന് PC ചാക്കോ MP ആയിരുന്ന കാലഘട്ടത്തില്‍ പ്രസ് ക്ലബ് നവികരണത്തിനായി മുന്നോട്ട് വന്നതും ഇതിനായി ആ സമയത്ത് പ്രസ് ക്ലബിനെ കൂടുതല്‍ സഹായിച്ചതും MP ജാക്‌സന്‍ തന്നെയാണ്.

ഈ നവീകരണം കഴിഞ്ഞ് 14 വര്‍ഷം പിന്നിട്ടപ്പോള്‍ കഴിഞ്ഞ പി. ശ്രീനിവാസന്‍ പ്രസിഡന്റ് ആയ ഭരണസമിതി വീണ്ടും നവീകരണ ആശയം ചര്‍ച്ച ചെയ്തു. അതിന് വേണ്ടി ICL MD അഡ്വ. KG അനില്‍കുമാറിനെ സമീപിക്കുകയും അദ്ദേഹം സ്‌നേഹത്തോടെ ഇന്ന് ഇപ്പോള്‍ കാണുന്നതുപോലെ ഭംഗിയായി നവീകരിച്ച് തരാന്‍ തയ്യാറായി.

അതിന് ICL ഫിന്‍ കോര്‍പ്പിനും MD Adv. KG അനില്‍കുമാറിനോടും whole Time Director ഉമ അനില്‍ കുമാറിനോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഒപ്പം പ്രസ് ക്ലബിന് ചെറുതും വലുതുമായ സഹായങ്ങള്‍ ചെയ്ത് തന്ന മുന്‍ എംഎല്‍എ അഡ്വ. തോമസ് ഉണ്ണിയാടന്‍, തെക്കേമഠം സുരേഷ്. ITU Bank, EP ജനാര്‍ദ്ദനന്‍, TV ജോണ്‍സന്‍ എന്നിവരെയും ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.

Contact Us

© 2025 Created with Upasana4u.com media convergence